'വിശ്വാസം സമൂഹത്തിനുമുന്നിൽ തുറന്നു പറയുന്നതിൽ തെറ്റെന്ത്'? ഇടുക്കിയിൽ വിജയം ആവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ

Published : Apr 03, 2026, 08:11 AM IST
Roshy Augustine

Synopsis

ഇടുക്കിയുടെ മനസ്സ് എന്നും തനിക്കൊപ്പമാണെന്നും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം വോട്ടായി മാറുമെന്നും റോഷി അഗസ്റ്റിൻ

ടുക്കിയിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസവുമായി എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ. ഇടുക്കിയുടെ മനസ്സ് എന്നും തനിക്കൊപ്പമാണെന്നും മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഹൃദയബന്ധം വോട്ടായി മാറുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രളയകാലം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നാടിനെ ചേർത്തുപിടിക്കാൻ സാധിച്ചുവെന്നത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ തനിക്ക് യാതൊരുവിധ ആശങ്കയുമില്ലെന്ന് വ്യക്തമാക്കിയ റോഷി അഗസ്റ്റിൻ, തന്റെ വിശ്വാസങ്ങളെക്കുറിച്ചും മനസ് തുറന്നു. വർഷങ്ങളായുള്ള മലയാറ്റൂർ തീർത്ഥാടനം തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വിശ്വാസം സമൂഹത്തിന് മുന്നിൽ തുറന്നു പറയുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും വിശ്വാസവും ഒരുപോലെ കൊണ്ടുപോകുന്നതിൽ വൈരുദ്ധ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും മുൻനിർത്തിയാണ് ഇത്തവണ വോട്ട് ചോദിക്കുന്നത്. റോഷി അഗസ്റ്റിന്റെ ജനകീയ ഇടപെടലുകളും ഇടതുമുന്നണിയുടെ കെട്ടുറപ്പും മണ്ഡലത്തിൽ അനുകൂല തരംഗമുണ്ടാക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുക്കളയിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്
'ശബ്ദം സിപിഎം നേതാവിന്‍റേത്', പേരാമ്പ്ര വിവാദം വിടാതെ യുഡിഎഫ്, രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തത് തെളിവ്