ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ

Published : Apr 05, 2025, 11:10 AM ISTUpdated : Apr 05, 2025, 11:28 AM IST
 ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ

Synopsis

സംഭവത്തിന് ശേഷം സുകാന്ത് ഒളിവിലാണ് . മരണത്തിന് പിന്നിലെ സുകാന്ത് സുരേഷിന്‍റെ  പങ്കിനെ സംബന്ധിച്ച് മരണമടഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം തുടക്കം മുതൽ പറയുന്നുണ്ട്

തിരുവനന്തപുരം:എയർപോർട്ടിലെ    യുവ   ഐബി ഉദ്യോഗസ്ഥയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഐബി ഉദ്യോഗസ്ഥനായ  സുകാന്ത് സുരേഷിനെ കേന്ദ്ര സർക്കാർ സർവീസിൽ നിന്ന്  ഉടൻ സസ്പെൻഡ് ചെയ്യണമെന്നും   DYFI ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം സുകാന്ത് ഒളിവിലാണ് . മരണത്തിന് പിന്നിലെ സുകാന്ത് സുരേഷിൻ്റെ പങ്കിനെ സംബന്ധിച്ച് മരണമടഞ്ഞ പെണ്‍കുട്ടിയുടെ , കുടുംബം തുടക്കം മുതൽ പറയുന്നുണ്ട്.  മേഘയെ ചൂഷണം ചെയ്യുകയും അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയും   ഗർഭഛിദ്രം നടത്താനായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത് കൃത്രിമ രേഖകളുണ്ടാക്കിയാണെന്നതും  വിവാഹ രേഖകൾ ഉൾപ്പടെ  സുകാന്ത് വ്യാജമായുണ്ടാക്കിയെന്നുമുള്ള വിവരം ഞെട്ടിക്കുന്നതാണ്.  

രാജ്യന്തര വിമാനത്താവളം പോലെ പോലെ തന്ത്രപ്രധാനമായ സ്ഥാപനത്തിലെ ഉയർന്ന  ഉദ്യോഗസ്ഥയായ 24 വയസ്സുകാരി നേരിട്ട ചൂഷണവും തുടർന്നുണ്ടായ മരണവും ഗൗരവതരമാണ്. മരണത്തിന് പിന്നിൽ  ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിൻ്റെ പങ്കിനെ സംബന്ധിച്ച് പോലീസ്  സമഗ്ര അന്വേഷണം നടത്തണം; അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കണം. കേന്ദ്ര സർക്കാരിന് കീഴിലെ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ  സുകാന്തിനെ സർവീസിൽ നിന്ന് ഉടൻ സസ്പെൻ്റ് ചെയ്യണമെന്നും  DYFI ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം