ഓണറേറിയം കൂട്ടുമെന്ന് മന്ത്രി പറഞ്ഞു, ആശ സമര നേതാക്കൾക്ക് ഒത്തുതീർപ്പ് മനസ്ഥിതിയില്ല:വിമർശിച്ച് ആർ ചന്ദ്രശേഖരൻ

Published : Apr 05, 2025, 10:06 AM ISTUpdated : Apr 05, 2025, 10:18 AM IST
ഓണറേറിയം കൂട്ടുമെന്ന് മന്ത്രി പറഞ്ഞു, ആശ സമര നേതാക്കൾക്ക് ഒത്തുതീർപ്പ് മനസ്ഥിതിയില്ല:വിമർശിച്ച് ആർ ചന്ദ്രശേഖരൻ

Synopsis

മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് സിഐടിയുവെന്ന് ആർ ചന്ദ്രശേഖരൻ

തിരുവനന്തപുരം: ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഏഷ്യാനെറ്റ്‌ ന്യൂസിനോടായിരുന്നു പ്രതികരണം. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസിയല്ല, സിഐടിയുവാണ്. ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

'ഐഎൻടിയുസി എന്താണെന്ന് അറിയാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. പാവപ്പെട്ട ആശമാരെ സഹായിക്കാനുള്ള മനസ്ഥിതിയല്ല അവർക്കുള്ളത്. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ അവർ പച്ചക്കള്ളം പറയുമെന്ന് അറിയാമായിരുന്നു. ഒരു ദിവസം കൊണ്ടുണ്ടായതല്ല ആശമാരുടെ പ്രശ്നം. അഞ്ച് വർഷം തുടർച്ചയായി ജോലി ചെയ്താൽ ആ തൊഴിലാളിയെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി കണക്കാക്കി എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഞങ്ങളുടെ നിലപാട്. വികെ സദാനന്ദനും താനും ഏറെ നേരം സംസാരിച്ചാണ് സമരം തീർക്കണമെന്ന നിലപാടിലേക്ക് എത്തിയത്. അതിന് വേണ്ടിയാണ് ചർച്ച വിളിച്ചത്. ഇതൊന്നും താനിത് വരെ പുറത്തുപറഞ്ഞിട്ടില്ല. അവരിങ്ങനെ പറഞ്ഞുതുടങ്ങിയാൽ എല്ലാം പുറത്തുപറയേണ്ടി വരും. ഓണറേറിയം കൂട്ടുക തന്നെ ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞ വാക്ക്. ഇതൊന്നും മന്ത്രിയോട് നമ്മൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെ ഇകഴ്ത്തിപ്പാടി ഇകഴ്ത്തിപ്പാടി ഇവരിത് എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് മനസിലാകുന്നില്ല' - ചന്ദ്രശേഖരൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ