ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് തുറക്കും

By Web TeamFirst Published Sep 9, 2022, 9:46 AM IST
Highlights

പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കും.

എറണാകുളം: ഇടമലയാർ ഡാമിൻ്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കുവർദ്ധിച്ചതിനാലും, റൂൾ ലവൽ നിലനിർത്തുന്നതിനുമായി ഇന്ന് രാവിലെ 11 മണി മുതൽ രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കും. നദി തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ  അറിയിച്ചു. 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മമഴ തുടരുന്നതിന് കാരണം. ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ കൂടുതൽ ശക്തിപ്രാപിച്ചേക്കും എന്നാണ് കരുതുന്നത്. ഗോവ - കർണാടക തീരാത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. 

തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

തൃശൂർ : തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു.  തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത്. തലക്ക് ആണ് പരിക്ക്. ഷൈനിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

click me!