ഇടുക്കിയിൽ നേരിട്ടുള്ള ബാങ്കിടപാടുകൾക്ക് നിയന്ത്രണം; വ്യാപാര നിയന്ത്രണം മൂന്നാറിൽ മാത്രം

Web Desk   | Asianet News
Published : Mar 21, 2020, 06:26 PM IST
ഇടുക്കിയിൽ നേരിട്ടുള്ള ബാങ്കിടപാടുകൾക്ക് നിയന്ത്രണം; വ്യാപാര നിയന്ത്രണം മൂന്നാറിൽ മാത്രം

Synopsis

പാസ് ബുക്ക് പ്രിൻറിംഗ്, ബാലൻസ് പരിശോധന എന്നിവയ്ക്കായി ബാങ്കിൽ പോകുന്നത് ഒഴിവാക്കുക. ബാങ്കിന്റെ ചുവരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശനം ഒഴിവാക്കുക

തൊടുപുഴ:  കൊവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിൽ നേരിട്ടുള്ള ബാങ്കിടപാടുകൾക്ക് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. കൂട്ടമായി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യക്കാർ മാത്രം ബാങ്കിനുള്ളിൽ പ്രവേശിക്കുക, ഒരേ സമയം അഞ്ച് ഇടപാടുകാർ മാത്രമേ ബാങ്കിനുള്ളിൽ നിൽക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉള്ളത്.

ബാങ്കുകൾക്കകത്ത് ഇടപാടുകൾ എത്രയും വേഗം പൂർത്തിയാക്കുക. പാസ് ബുക്ക് പ്രിൻറിംഗ്, ബാലൻസ് പരിശോധന എന്നിവയ്ക്കായി ബാങ്കിൽ പോകുന്നത് ഒഴിവാക്കുക. ബാങ്കിന്റെ ചുവരുകൾ, മേശ, കൗണ്ടർ എന്നിവയിൽ സ്പർശനം ഒഴിവാക്കുക. നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും ബാങ്ക് സന്ദർശിക്കരുത്. ജലദോഷം, പനി, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവർ ബാങ്ക് സന്ദർശിക്കരുത്, ഇടപാടുകൾക്ക് മുമ്പും ശേഷവും കൈകൾ വൃത്തിയാക്കണം. പരമാവധി ഡിജിറ്റൽ ഇടപാടുകൾ ഉപയോഗപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ഇടുക്കി ജില്ലയിലെ വ്യാപാര നിയന്ത്രണം മൂന്നാറിൽ മാത്രമായി ചുരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മൂന്നാർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയേ തുറന്ന് പ്രവർത്തിക്കാവൂ എന്ന് ജില്ല ഭരണകൂടം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട, സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും'; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി
ഏറ്റവും കൂടുതൽ പേരെ ഹജ്ജിനയച്ചത് ഈ സർക്കാരിന്റെ കാലത്ത്: മന്ത്രി വി അബ്ദുറഹ്മാൻ