Latest Videos

ഇടുക്കി കര്‍ഷക ആത്മഹത്യ; നാളെ അടിയന്തര മന്ത്രിസഭാ യോഗം

By Web TeamFirst Published Mar 4, 2019, 11:29 AM IST
Highlights

ഇടുക്കിയിലെ കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭായോഗം. ആറിന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ ഇംപാക്ട് ..

ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യയുടെ സാഹചര്യം ചര്‍ച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. ആറിന് മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ കൂടി പശ്ചാത്തലത്തിലാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നത്.

ഇടുക്കിയിൽ മാത്രം പതിനയ്യായിരം കര്‍ഷകര്‍ക്കാണ് ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചത്. ഇവരിൽ പലരും ആത്മഹത്യയുടെ വക്കിലായ സാഹചര്യത്തില്‍ എന്ത് പരിഹാരം കണ്ടെത്താനാകും എന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചര്‍ച്ചയാകും. 

Read More - 15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

കാര്‍ഷിക കടങ്ങള്‍ മാത്രമല്ല കൃഷി അനുബന്ധമായി എടുത്ത കടങ്ങളും ഉണ്ട്. ഇത്തരം കടങ്ങൾക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കാൻ ബാങ്കുകൾ മുതിരുന്ന സാഹചര്യവുമുണ്ട്. ഇത് പ്രത്യേകം വിലയിരുത്തും. 

മാത്രമല്ല സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ബാങ്ക് പ്രതിനിഥികളെ കാണും 

click me!