
ചെന്നൈ : തമിഴ്നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. തിരിച്ചിറപ്പളളി ചെന്നൈ ദേശീയ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സി കാറിൽ വരുന്നവരാണ് അപകടത്തിൽപ്പെട്ടതാണെന്ന് പ്രാഥമിക വിവരം. വറ്റിവരണ്ട പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ബാങ്ക് ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ശമ്പളത്തിൽ 17% വർദ്ധന, ധാരണാ പത്രം ഒപ്പിട്ടു