
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തിൽ മുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിക്ക് വേണ്ടി ശോഭ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. കായംകുളത്തും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണനയിലുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ മണ്ഡലത്തിലുണ്ട്. പാലക്കാട് മണ്ഡലത്തിൽ ബിജെപി ആദ്യമായി രണ്ടാമത് എത്തിയത് ശോഭ മത്സരിച്ച ശേഷമാണെന്നും എൻ ശിവരാജൻ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 30 സീറ്റുകളിലെ സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരനുമാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരംഗത്തുണ്ടായേക്കും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിത്തേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam