മോൻസന്റെ പുരാവസ്തു തട്ടിപ്പ്: മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്‌മണെന്ന് ക്രൈം ബ്രാഞ്ച്

Published : Aug 17, 2023, 04:12 PM ISTUpdated : Aug 17, 2023, 05:18 PM IST
മോൻസന്റെ പുരാവസ്തു തട്ടിപ്പ്: മുഖ്യ ആസൂത്രകൻ ഐജി ലക്ഷ്‌മണെന്ന് ക്രൈം ബ്രാഞ്ച്

Synopsis

ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഐ ജി ലക്ഷ്മൺ എന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയെന്ന്, ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ അനുബന്ധമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കിട്ടിയെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച്, ഐ ജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്. ഐ ജി യുടെ ആയുർവേദ ചികിത്സയിലും മെഡിക്കൽ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ  ഡിസ്‌പെൻസറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K