രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് പിടിച്ചെടുത്തു

Published : Mar 03, 2025, 10:10 PM ISTUpdated : Mar 03, 2025, 10:13 PM IST
രേഖകളില്ലാതെ കടലിൽ കറങ്ങി മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട്  പിടിച്ചെടുത്തു

Synopsis

കഴിഞ്ഞ ആഴ്ചകളിലും തമിഴ്നാട്ടിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കേരള തീരത്ത്  മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ട്രോളർ പിടിച്ചെടുത്തു. മറൈൻ ആംബുലസിൽ  നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റർ ഉള്ളിൽ വച്ചാണ് ബോട്ടിനെ പിടി കൂടിയത്.  തമിഴ്നാട് സ്വദേശിയായ ബേബി ജോൺ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്  ട്രോളർ ബോട്ട്. 

കഴിഞ്ഞ ആഴ്ചകളിലും തമിഴ്നാട്ടിൽ നിന്നും കേരള തീരത്തെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കും. തീരത്ത് പരിശോധന തുടരുമെന്നും  മറൈൻ എന്‍ഫോഴ്സ്മെന്‍റ് അറിയിച്ചു.

 

Read More:കേരള തീരത്ത് നിയമ വിരുദ്ധ മത്സ്യബന്ധനം, തമിഴ്നാട് സ്വദേശിയുടെ ട്രോളർ ബോട്ട് പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം