വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ തീരത്ത് നിന്നും അഞ്ച് കിലോമീറ്റർ അകലെയായാണ് ബോട്ട് കണ്ടെത്തിയത്

തിരുവനന്തപുരം: കേരള തീരത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതിന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ട് പിടിച്ചെടുത്തു. ഇരവിപുത്തൻതുറ സ്വദേശി ഡെന്നിസന്റെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടാണ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്റ് പിടികൂടിയത്. 

വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിൽ തീരത്ത് നിന്നും അഞ്ച് കിലോമീറ്റർ അകലെയായാണ് ബോട്ട് പിടികൂടിയത്. കഴിഞ്ഞയാഴ്ചയും വേണ്ട രേഖകളില്ലാതെ ഇത്തരത്തിൽ കേരളത്തിലെത്തി മത്സ്യബന്ധനം നടത്തിയ ബോട്ടുകളും മത്സ്യവും പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിൽ പരിശോധന നടപടികൾ തുടരാനാണ് മറൈൻ എൻഫോഴ്സ്മെന്റിന്റെ തീരുമാനം.

Read also:  മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ തകരാറിലായി തൊഴിലാളികൾ കടലിൽ കുടുങ്ങി, കരയ്ക്കെത്തിച്ച് മറൈൻ എൻഫോഴ്സ്മെന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം