ഇടുക്കിയിൽ വൻ മരം കൊള്ള! മുറിച്ചുകടത്തിയത് വിവിധ ഇനത്തിലെ 150 ഓളം മരങ്ങൾ; വനം വകുപ്പ് അന്വേഷണം തുടങ്ങി

Published : Jul 19, 2025, 06:55 AM IST
Tree Felling

Synopsis

ഇടുക്കിയിൽ 150 ഓളം മരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കിയിൽ വൻ മരംകൊള്ള. ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തി. വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.

ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ പെട്ട ഭൂമിയിൽ നിന്നും ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത്. സി എച്ച് ആർ ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതിയില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പിൻറെ അനുമതി വേണം. ഇത് ലംഘിച്ചാണ് ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റിയത്.

ഒന്നര വർഷം മുൻപ് ഉരുൾപൊട്ടൽ ഉണ്ടായതിൻറെ സമീപത്താണ് സംഭവം. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പർ 78/1-ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നാണ് മരം വെട്ടിയത്. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു. അനധികൃതമായി സി എച്ച് ആറിൽ നിന്നും മരം മുറിച്ചു കടത്തിയതിനാണ് കേസ്. ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മരക്കുറ്റികൾ എണ്ണി തിട്ടപ്പെടുത്തി സത അടിച്ചു. ഇടുക്കി ജില്ലയിൽ പലയിടത്തും സി എച്ച് ആർ ഭൂമിയിൽ നിന്നും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മരങ്ങൾ മുറിച്ചു കടത്തുന്നത് പതിവായിരിക്കുകയാണെന്ന് പൊതുപ്രവർത്തകൻ കെഎസ് അരുൺ ആരോപിച്ചു. ദിവസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ഭാഗത്തെ റവന്യൂ ഭൂമിയിൽ നിന്നും സ്വകാര്യ വ്യക്തി മരങ്ങൾ മുറിച്ചു കടത്തിയിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ