'പൊതുജനത്തെ നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണം'; തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഐഎംഎ

By Web TeamFirst Published Apr 12, 2021, 4:55 PM IST
Highlights

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐഎഎ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. 

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. 

പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുകയാണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐഎഎ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും കോഴിക്കോട് പോലുള്ള ജില്ലകളിൽ കൊവിഡ് ബെഡുകൾ നിറയുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.എം.എ നിലപാട് വ്യക്തമാക്കിയത്. 

click me!