
തിരുവനന്തപുരം : ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam