സമ്പൂർണ ലോക്ക് ഡൗൺ ഇപ്പോൾ വേണ്ടെന്ന് ഐ.എം.എ; പരിശോധനകൾ കൂട്ടണമെന്നും ആവശ്യം

By Web TeamFirst Published Jul 25, 2020, 4:27 PM IST
Highlights

 കൊവിഡ് വൈറസിൻ്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. 
 

കൊല്ലം: നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് വൈറസിൻ്റെ സാമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. 

കൊവിഡ് പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഇക്കാര്യത്തിൽ മഹാരാഷ്ട്ര , ചെന്നൈ, ദില്ലി എന്നിവയെ മാതൃകയാക്കണമെന്നും വീടുകളിൽ പരിശോധന നടത്താൻ ഉള്ള സൗകര്യം ഉണ്ടാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക‍ർക്ക് കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഏ‍ർപ്പെടുത്തണം. പരിശോധന ഫലം വേഗത്തിൽ അറിയിക്കാൻ സംവിധാനം ഉണ്ടാകണമെന്നും ഐഎംഎ കേരളഘടകം ആവശ്യപ്പെട്ടു. 

click me!