പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈ കാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും എം എം മണി പറഞ്ഞു.

ഇടുക്കി: സിപിഎം വിട്ട് ​ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എംഎം മണി എംഎൽഎ. രാജേന്ദ്രനെ കൈ കാര്യം ചെയ്യുണമെന്നാണ് എം എം മണിയുടെ പരാമർശം. തൻ്റെ ഭാഷയിൽ തീർത്ത് കളയണം എന്ന് പറഞ്ഞ എംഎം കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎം പൊതുപരിപാടിയിലാണ് മണിയുടെ വാക്കുകൾ. രാജേന്ദ്രനെ എല്ലാ കാലത്തും എംഎൽഎ ആയി ചുമക്കാൻ സിപിഎമ്മിന് കഴിയുമോ എന്നും എംഎം മണി ചോദിച്ചു. പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണം. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ആക്കി. മൂന്ന് തവണ എംഎൽഎ ആക്കി. പെൻഷൻ അടക്കം ആനുകൂല്യം പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈ കാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും എം എം മണി പറഞ്ഞു.

എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണം: എം എം മണി