ചക്രവാതച്ചുഴി, ന്യൂനമർദ സാധ്യത; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴക്കും മിന്നലിനും സാധ്യത

Published : May 04, 2022, 11:24 AM ISTUpdated : May 04, 2022, 11:32 AM IST
ചക്രവാതച്ചുഴി, ന്യൂനമർദ സാധ്യത; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴക്കും മിന്നലിനും സാധ്യത

Synopsis

തെക്കേഇന്ത്യയ്ക്കു മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും.

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യത‌യും  ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയും കണക്കിലെടുത്ത് കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കേഇന്ത്യയ്ക്കു മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും. ചൊവ്വാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത‌യുമുണ്ട്. മേയ് ആറോടെ ഇത് ന്യൂനമർദമാകാനും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 കേരള–കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 ഏപ്രിൽ 4 മുതൽ 5 വരെ മധ്യ – കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടലിനോട് ചേർന്നുള്ള മേഖലകളിലും തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 6 ന് ആൻഡമാൻ കടലിലും മധ്യ – കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മേഖലകളിലും മണിക്കൂറിൽ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം