ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Apr 08, 2025, 04:57 AM IST
ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48  മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.  

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കൻ ബംഗാൾ  ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമായത്. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48  മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.  കേരളത്തിൽ പതിനൊന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More : വനംമന്ത്രി രക്ഷിച്ച ഉദ്യോഗസ്ഥൻ, ഇരുതലമൂരിയെ കടത്തിയ പ്രതികളിൽ നിന്ന് 1.45 ലക്ഷം കൈക്കൂലി വാങ്ങിയതിന് പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം