'കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം'; വിമർശനവുമായി ഇ പി ജയരാജൻ

Published : May 19, 2023, 11:19 AM IST
'കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയം'; വിമർശനവുമായി ഇ പി ജയരാജൻ

Synopsis

ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിലില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. 

തിരുവനന്തപുരം: കർണാടകയിലെ സത്യപ്രതിജ്ഞയിലേക്ക്  മുഖ്യമന്ത്രിയെ ക്ഷണിക്കാത്ത നടപടിയിൽ വിമർശനവുമായി ഇ പി ജയരാജൻ.  കോൺഗ്രസിന്റേത് അപക്വവും  ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമെന്ന് ജയരാജൻ കുറ്റപ്പെടുത്തി. ഈ സമീപനമെങ്കിൽ കർണാടകയിൽ അധികദിവസം ഭരിക്കില്ലെന്നും ഇപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെ ശരിയായ നിലയിൽ വിലയിരുത്താൻ കഴിയാത്ത ദുർബലമായ പാർട്ടിയായി കോൺഗ്രസ്‌ മാറി. മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാവില്ല. തെലുങ്കാന, കേരള മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല. ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ പറ്റുന്ന നേതാക്കൾ കോൺഗ്രസിലില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. 

സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ മൃതദേഹം ദില്ലിയിലെത്തിച്ചു, ഉച്ചയോടെ കൊച്ചിയിലേക്ക്, നാളെ രാവിലെ സംസ്കാരം

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും