സിനിമാതാരങ്ങൾക്ക് സൗന്ദര്യവർധക മരുന്നുകൾ; നെടുമ്പാശേരിയിൽ ഇടനിലക്കാരൻ പിടിയിൽ

Published : Jul 11, 2019, 11:46 AM ISTUpdated : Jul 11, 2019, 11:52 AM IST
സിനിമാതാരങ്ങൾക്ക് സൗന്ദര്യവർധക മരുന്നുകൾ; നെടുമ്പാശേരിയിൽ ഇടനിലക്കാരൻ പിടിയിൽ

Synopsis

ത്വക്കിന്‍റെ നിറം കൂട്ടുന്നതിനും ചുളിവുകൾ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തതിൽ അധികവും.

കൊച്ചി: അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവർധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കർണാടക ഭട്കൽ സ്വദേശിയായ ഇടനിലക്കാരനെയും എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ബോളിവുഡിൽ അടക്കമുള്ള സിനിമാതാരങ്ങൾക്ക് നൽകാനാണ് ഇവ കൊണ്ടുവന്നതെന്നാണ് ഇടനിലക്കാരന്‍റെ മൊഴി.

ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ലൈസൻസോ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ത്വക്കിന്‍റെ നിറം കൂട്ടുന്നതിനും ചുളിവുകൾ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തതിൽ ഏറെയും. ക്വാലാലംപൂരിൽ നിന്നാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും