റിസോർട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളർത്തി ; രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും

By Web TeamFirst Published Nov 25, 2021, 2:05 PM IST
Highlights

കഞ്ചാവ് ചെടികൾ നട്ടതിന്  രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്.  മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ (resort) കഞ്ചാവ് ചെടി (Cannabis plant) വളർത്തിയ കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും. ഈജിപ്ഷ്യന്‍ പൗരനായ ഏദൽ , ജർമൻ പൗരൻ അള്‍റിച്ച് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2016 ഡിസംബർ 30 നാണ് ഇരുവരെയും എക്സൈസ് അറസ്റ്റു ചെയ്തത്.

റിസോർട്ടിലെ ചെടിച്ചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികൾ ഇവർ നട്ടുവളർത്തിയിരുന്നു. ഒപ്പം 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തു. കഞ്ചാവ് ചെടികൾ നട്ടതിന്  രണ്ട് പേരും നാല് വർഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്.  മുട്ടം എൻഡിപിഎസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

click me!