ഉണ്ണിത്താന് ലഭിച്ചതിനേക്കാൾ കൂടുതൽ അസാധുവായി; വീട്ടിലെ വോട്ടുകളിൽ ഉദ്യോ​ഗസ്ഥരുടെ കള്ളക്കളിയെന്ന് ആരോപണം, പരാതി

Published : Jun 08, 2024, 06:50 AM ISTUpdated : Jun 08, 2024, 07:54 AM IST
ഉണ്ണിത്താന് ലഭിച്ചതിനേക്കാൾ കൂടുതൽ അസാധുവായി; വീട്ടിലെ വോട്ടുകളിൽ ഉദ്യോ​ഗസ്ഥരുടെ കള്ളക്കളിയെന്ന് ആരോപണം, പരാതി

Synopsis

75 നോട്ട വോട്ടുകളും 3838 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നിട്ടും കാസർകോട് മണ്ഡലത്തിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. മണ്ഡലത്തിലെ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ഒപ്പിടാതെ അസാധുവാക്കിയതായാണ് ഉയർന്നു വരുന്ന ആരോപണം. ഇതിനെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. 

വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകളാണ്. 75 നോട്ട വോട്ടുകളും 3838 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

വീട്ടിലെ വോട്ടിലെ, രേഖയിൽ പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം. ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് ഇങ്ങിനെ വോട്ട് അസാധുവാക്കിയതെന്നാണ് ആരോപണം. പ്രായമായ ആളുകളെ അപമാനിക്കലാണിതെന്നും ശക്തമായ നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. 

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; അടിയന്തിര നടപടിക്ക് സാധ്യത, റിപ്പോർട്ട് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം
മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ കുട ഉപയോ​ഗിച്ച് ദിലീപ്, വിധി കേൾക്കാൻ കോടതിയിലേക്ക് പുറപ്പെട്ടു