പൊലീസിനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായവരില്‍ ഇന്‍സ്റ്റഗ്രാം വൈറല്‍ താരവും

Published : May 16, 2023, 12:23 PM ISTUpdated : May 16, 2023, 02:54 PM IST
പൊലീസിനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായവരില്‍ ഇന്‍സ്റ്റഗ്രാം വൈറല്‍ താരവും

Synopsis

തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്.

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട്  പേർ അറസ്റ്റിൽ. രാത്രിയിലാണ് സിഐക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയാണ് തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സനൂപ് സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആളാണ്. കൂടാതെ സമൂഹമാധ്യമങ്ങളിൽ, ഇൻസ്റ്റ​ഗ്രാമിലടക്കം നിരവധി ഫോളേവേഴ്സ് ഉള്ള ആളാണ്. രാഹുൽ രാജ് വീഡിയോ എഡിറ്ററാണ്. ഇവർ ഇന്നലെ ഫോർട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിം​ഗിന് ശേഷം ഇവർ നോർത്ത് പൊലീസ് സ്റ്റേഷൻ സമീപത്ത് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തു. 

പൊലീസെത്തി ചോദിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഹാജരാക്കാൻ വിസമ്മതിച്ചു. പിന്നീട് നോർത്ത് സിഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോ​ഗിച്ചിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ ഇവരുടെ കയ്യിൽ നിന്ന് ലഹരി വസ്തുക്കൾ ഒന്നും പിടികൂടിയിട്ടില്ല. ഇവരെ കോടതിയിൽ ഹാജരാക്കും. 

അതേ സമയം തങ്ങളെ പൊലീസ് അകാരണമായി മർദ്ദിച്ചതാണെന്ന് പിടിയിലായവർ പറയുന്നു. പൊലീസ് ജീപ്പിനടുത്ത് വച്ച് ഇവരെ നിലത്തിട്ട് ചവിട്ടുന്ന വീഡിയോ ദൃശ്യം പുറത്തു വന്നു. സംഘർഷം കണ്ടു നിന്ന ആളുകളാണ് ഈ ദൃശ്യം പകർത്തിയത് എന്ന് കരുതുന്നു.

ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കൗണ്ട൪ പൊളിച്ചു, പണം കിട്ടാതെ മുങ്ങി; പ്രതികളെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും