വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; 'പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?'; വി മുരളീധരൻ എംഎൽഎ

Published : Jun 14, 2026, 06:28 PM IST
v muraleedharan

Synopsis

വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു.

തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി. പങ്കെടുത്തത് അപരാധമെന്ന് എങ്ങനെ പറയുമെന്ന് വി മുരളീധരൻ എംഎൽഎ ചോദിച്ചു. വിസിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത് വലിയ അപരാധം എന്ന പ്രസ്താവന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ വി മുരളീധരൻ ആർ എസ് എസ് നിരോധിച്ച സംഘടന ആണോ എന്നും ചോദിച്ചു. പങ്കെടുത്തത് അപരാധം എന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അത് വിശദീകരിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയടക്കം പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസ് ബന്ധമുള്ളത് കൊണ്ട് പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് ഇവർ പറയുമോ? രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടന ആണ്. ഏത് മാനദണ്ഡ പ്രകാരമാണ് പരിപാടിയിൽ വിസിമാർ പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത്? വിസിമാർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കട്ടെ. നിരവധി വൈസ് ചാൻസലർമാർ ഇത്തരം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ നടപ്പിലാക്കിയ പാർട്ടിയാണ് വിഡി സതീശന്റേതെന്നും വി മുരളീധരൻ പറഞ്ഞു.

ജമാഅത്തിനെ വെള്ള പൂശിയ ആളാണ് മുഖ്യമന്ത്രി. അവരെ അങ്ങോട്ട് പോയി കണ്ട ആളാണ് പ്രതിപക്ഷ നേതാവ്. വൈസ് ചാൻസലർമാരെ ഭീഷണിപ്പെടുത്തുന്നത് കണ്ട് ഇനി ആരും പങ്കെടുക്കരുതെന്ന ഉദ്ദേശമാണ്. ആ കാലമൊക്കെ കഴിഞ്ഞു. ഇത്തരം പ്രസ്താവന നടത്തിയവരാണ് മാപ്പ് പറയേണ്ടത്. ജമാഅത്തിന്റെയും എസ് ഡി പി ഐ യുടെയും കയ്യടി വാങ്ങാൻ ഉള്ള പ്രസ്താവനയാണെന്നും വി മുരളീധരൻ പറഞ്ഞു. 

സുഗതനെ ജയിലിൽ അടച്ചത് മാർക്സിസ്റ്റ് പാർട്ടിയുടെ ഗൂഢാലോചനയാണെന്നും എംഎൽഎ ആരോപിച്ചു. വെടി വെച്ച പോലീസുകാർക്കെതിരെ കേസ് എടുക്കണം. തിരുവനന്തപുരത്ത് ഭരണ പ്രതിസന്ധിയില്ലെന്നും ഭരണം പോകുമോയെന്ന ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിൽ ഭരണം നഷ്ടമാവുകയും പിന്നീട് അധികാരത്തിൽ വരികയും ചെയ്തിട്ടുണ്ട്. പാറ്റൂർ രാധാകൃഷ്ണൻ ആടിക്കളിക്കുമോ എന്നും ഇപ്പോൾ നോക്കേണ്ടതില്ലെന്നും വി മുരളീധരൻ എംഎൽഎ പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, 'വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം'
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ മാപ്പ് പറയണമെന്ന് വിഡി സതീശൻ; 'അങ്ങ് തന്നെ ആദ്യം മാപ്പ് പറയണമെന്ന്' കെ സുരേന്ദ്രന്റെ കമന്റ്