
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയതുകൊണ്ട് പ്രയോജനം ഉണ്ടായോ എന്ന് ഹൈക്കോടതി. ഏതെല്ലാം ഡിപ്പോകളിൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കി, എന്തെല്ലാം പ്രയോജനം ഉണ്ടായി എന്ന് അറിയിക്കണമെന്നും കോടതി നിർദേശം നൽകി. നിലവിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
ഡ്യൂട്ടി പരിഷ്കരണത്തിന് ശേഷം പാറശ്ശാലയിലെ ദിവസവരുമാനം ആദ്യ ദിവസങ്ങളിൽ 30,000 മുതൽ 40,000 രൂപ വരെ കൂടിയെന്നും KSRTC വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമത്തിൽ പരിക്കേറ്റ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിശദവിവരങ്ങൾ അറിയിക്കാൻ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. ജീവനക്കാരുടെ ചികിത്സാചിലവ് ആരാണ് വഹിച്ചതെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ ഹർജി അടുത്ത മാസം എട്ടിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam