
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരായ പിഴത്തുക വർധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് കൂട്ടുന്നത്. ശബരിമല ദർശനത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും തീരുമാനമുണ്ടാകും. പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറേയും ഇന്ന് തീരുമാനിക്കും.
ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ മുബാറക്ക് പാഷയെ വിസിയായി സർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന. പിവിസിയായി കേരളാ യൂണിവേഴ്സിറ്റിയിലെ ഡോ. സുധീറും രജിസ്ട്രാർ ആയി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ഡോക്ടർ ദിലീപും ആണ് പരിഗണനയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam