കൊവിഡിൽ റെക്കോർഡ് പ്രതിദിന വർധന: 64,399 പേർക്ക് രോഗം, ആകെ കേസുകൾ 21 ലക്ഷം കടന്നു

By Web TeamFirst Published Aug 9, 2020, 10:13 AM IST
Highlights

24 മണിക്കൂറിൽ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 43,379 ആയി ഉയർന്നു. 

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയത് കൊവിഡിലെ ഏറ്റവും വലിയ പ്രതിദിന വർധന. 64,399 പേർക്കാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്.  ഇതൊടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 21 ലക്ഷം കടന്നു. 

6,28,747- പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 21,53,010 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 14,80,884- പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിൽ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 43,379 ആയി ഉയർന്നു. 

കൊവിഡ് വ്യാപനം അതിശക്തമായിരുന്ന ദില്ലിയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. പ്രതദിനവർധനയിൽ വലിയ കുറവാണ് അവിടെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ രോഗവ്യാപനം വലിയ കുറവില്ലെങ്കിലും മരണനിരക്ക് കാര്യമായി കുറഞ്ഞു. അതേസമയം ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ശക്തമായി തുടരുകയാണ്. 

click me!