
കണ്ണൂർ: കണ്ണൂരിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്രയുടെ (india united) പേരിൽ യൂത്ത് കോൺഗ്രസ് (youth congress) സംസ്ഥാന നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ എംഎൽഎ(Shafi Parambil) , കെ എസ് ശബരീനാഥൻ (K S Sabarinathan), റിജിൽ മാക്കുറ്റി എന്നിവരുൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്
പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസ്. കണ്ണൂർ ധർമശാല മുതൽ തളിപ്പറമ്പ് വരെയായിരുന്നു പദയാത്ര. വർഗീയതക്കെതിരെയാണ് ഇന്ത്യ യുണൈറ്റഡ് എന്നപേരിൽ കാമ്പെയിനുമായി യൂത്ത് കോൺഗ്രസ് രംഗത്തു വന്നത്.
ഒക്ടോബർ 2 മുതൽ നവംബർ 14 വരെ സംസ്ഥാനത്തുടനീളം പദയാത്ര, പ്രഭാഷണ പരമ്പര തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
Read Also; ബത്തേരി കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന ആവശ്യവുമായി കെ. സുരേന്ദ്രന്‍ കോടതിയില്‍
Read Also; ദത്ത് വിവാദം; 'തെളിവുകൾ ഹാജരാക്കി', അനുപമയുടെ മൊഴി രേഖപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam