തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി

Published : Jul 15, 2024, 05:27 PM IST
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി

Synopsis

നഗ്നമായ നിയമ ലംഘനമാണ് റെയില്‍വേ നടത്തുന്നതെന്ന് തൃശ്ശൂർ മേയർ എം കെ വര്‍ഗ്ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുവെന്ന് പരാതി. നഗരസഭയുടെ പരിധിയിലുള്ള വഞ്ചിക്കുളത്തേക്കാണ് ഓടയിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നത്. പരാതി വന്നതിന് പിന്നാലെ മേയറും സംഘവും സ്ഥലത്തെത്തി. കക്കൂസ് മാലിന്യം ഓടയിൽ ഒഴുകാൻ അനുവദിക്കില്ലെന്ന് മേയർ പ്രതികരിച്ചു. റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷന‍റെ മുന്‍ ഭാഗത്ത് തന്നെയാണ് കക്കൂസ് മാലിന്യം പുറത്തെ ഓടയിലേക്ക് ഒഴുക്കുന്നുന്നത്. നഗ്നമായ നിയമ ലംഘനമാണ് റെയില്‍വേ നടത്തുന്നതെന്ന് തൃശ്ശൂർ മേയർ എം കെ വര്‍ഗ്ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ റെയിൽവേ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഔദ്യോഗിക വിശദീകരണം പിന്നീട് നല്‍കാമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം