കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്

Published : Oct 29, 2026, 07:00 AM IST
Kozhinjampara murder

Synopsis

കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. ആ സമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി
വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍