ഉത്തരകാശിയിലെ മിന്നൽ പ്രളയം, മലയാളികളും കുടുങ്ങിയതായി സൂചന, സുരക്ഷിതരെന്ന് മലയാളി സമാജം

Published : Aug 06, 2025, 12:19 PM IST
 malayalis

Synopsis

28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്

ഉത്തരകാശി: മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. 28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ള മലയാളികളും 20 പേർ മുംബൈയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളും ആണെന്നാണ് വിവരങ്ങൾ.

ഇന്നലെ 8.30 ഓടെയാണ് ദമ്പതികളെ അവസാനം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്. ഹരിദ്വാറിൽ നിന്ന് ​ഗം​ഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവർ പറഞ്ഞിരുന്നത്. പിന്നീട് ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇവർ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചതായി ഇവരുടെ ബന്ധു അമ്പിളി പറയുന്നു. 28 മലയാളികളാണ് ഉത്തരാഖണ്ഡ‍ിലേക്ക് യാത്ര പോയത്. സം​ഘത്തിൽ തിരുവനന്തപുരത്ത് നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം