കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം; വനിത സ്ഥാനാര്‍ത്ഥിയെ പിടിച്ചു വെച്ച് പൊലീസ്, പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു

Published : Aug 06, 2025, 12:17 PM IST
kannur university

Synopsis

സംഘർഷത്തിൽ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അകാരണമായി മർദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യു ഡി എസ് എഫ് പ്രവർത്തകരും ആരോപിക്കുന്നു.

അതിനിടെ, എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യു യു സിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെ യെ പൊലീസ് പിടിച്ചു വെച്ചത്താണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ