
കോഴിക്കോട് : കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ലെന്നാരോപിച്ച് ഉത്തര മേഖല ഐജിയെ കണ്ട് അമ്മ ഹാജിറ നജ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസെടുക്കാത്ത സാഹചര്യത്തിലാണ് ഐജി നീരജ് കുമാർ ഗുപ്തയ്ക്ക് നേരിട്ട് പരാതി നൽകുന്നത്.
കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെ കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചിരുന്നു. അതേ സമയം കുഞ്ഞ് മരിച്ചതിൽ പ്രകോപിതരായ കുടുംബാംഗങ്ങൾ ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനെ ആക്രമിച്ച സംഭവത്തിൽ ഐഎംഎ നാളെ സംസ്ഥാന തല പണിമുടക്ക് സമരം നടത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത ഈ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More : പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം, കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ