ഇൻഫ്ലുവൻസർ രേഷ്മയുടെ മരണം; സുഹൃത്തിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തു, യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Published : Feb 11, 2026, 08:14 AM IST
Chinnu Pappu

Synopsis

കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ കെ. രേഷ്മയുടെ (ചിന്നു പാപ്പു) മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുഹൃത്തിൻ്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാസർകോട്: കാസർകോട്ട് മരിച്ച നിലയിൽ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പൊലീസ് വിട്ടയച്ചു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ ആലംതടുക്ക സ്വദേശിയാണ് ഈ 24 വയസുകാരി..

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ? എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ, അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനുട്സിൽ ഇല്ല
ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് മുൻകൂറായി മൂന്ന് കോടി നൽകി, ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഇന്ന് ഹൈക്കോടതിയിൽ