സർവകലാശാല അഭിമുഖങ്ങളിലെ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ.

Published : Jan 29, 2023, 04:10 PM IST
സർവകലാശാല അഭിമുഖങ്ങളിലെ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ.

Synopsis

വിവിധ വിഭാഗങ്ങളിൽ എത്ര മാർക്ക് കിട്ടിയെന്ന് അറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: സർവകലാശാല അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ. മാർക്ക് നൽകുന്നതിലെ നടപടികൾ സുതാര്യമാക്കണം. സ്കോർഷീറ്റ് 
 ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണം. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് വിവരാവകാശ കമ്മീഷൻ്റെ നിർണായക ഉത്തരവ്. വിവിധ വിഭാഗങ്ങളിൽ എത്ര മാർക്ക് കിട്ടിയെന്ന് അറിയാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടെന്നും സ്കോർ ഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യാനുസരണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് ഉത്തരവ്.  എംജിയിലെ ഇന്റർവ്യൂ ബോർഡിന്റെ നടപടിയിൽ സുതാര്യതയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം