എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ  

Published : Apr 11, 2024, 12:50 AM ISTUpdated : Apr 11, 2024, 12:51 AM IST
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ  

Synopsis

ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്ത വ്യക്തിയാണെന്നും അദ്ദേ​ഹം കുറിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. രാഷ്ട്രീയ യാത്രയിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ച് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ എക്സിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ക്രിസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് പങ്ക് വെച്ചത്.  ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റൽ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്ത വ്യക്തിയാണെന്നും അദ്ദേ​ഹം കുറിച്ചു. 

Read More... വടകരയിൽ മാത്രമല്ല, തൃശൂരിലും ആര്‍എംപിഐ യുഡിഎഫിനൊപ്പം, ലക്ഷ്യം മുരളീധരന്റെ ജ‌യം

രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഡിജിറ്റൽ സ്വകാര്യത, ടെക് പോളിസികളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ വളരെ സുപ്രധാന സംഭാവന ചെയ്തതു. കേന്ദ്ര മന്ത്രിയായപ്പോൾ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക്സ് നിർമാണത്തിനും സെമി കണ്ടക്ടർ വ്യവസായ മേഖലയിലെ അതികായന്മാരെ കൊണ്ട് വരുന്നതിലും രാജീവിന്റെ ഇടപെടൽ ഉണ്ടായി. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളയാളാണ് അദ്ദേഹമെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം