തമ്മിലടിയില്‍ അതൃപ്തി; ഐഎന്‍എല്ലിന്‍റെ മന്ത്രിസ്ഥാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായവുമായി ചില ഇടതുനേതാക്കൾ

By Web TeamFirst Published Jul 26, 2021, 6:49 AM IST
Highlights

അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൌൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം.

തിരുവനന്തപുരം: ഐഎൻഎല്ലിലുണ്ടായ തമ്മിലടിയിലും പിളർപ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നൽകിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കൾക്ക് ഉണ്ട്. അതെ സമയം മുന്നണിയിൽ തുടരാനുള്ള നീക്കങ്ങൾ ഇരു പക്ഷവും സജീവമാക്കി. 

അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൌൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികൾക്കും മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം. പിളർപ്പിനെ തുടർന്ന് കമ്മറ്റി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരുപക്ഷവും ശ്രമം തുടങ്ങി.

Read More: ഐഎൻഎൽ പിളർന്നു: കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൾ വഹാബ്, വഹാബ് പുറത്തെന്ന് കാസിം

Read More:  ഐഎന്‍എല്‍ യോഗത്തില്‍ തമ്മിലടി; ഏറ്റുമുട്ടല്‍‌ മന്ത്രിയുടെ സാന്നിധ്യത്തില്‍, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!