
കുണ്ടറ: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ട വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകും. രാജ്ഭവനിൽ നേരിട്ട് എത്തിയാകും പരാതി നൽകുക. ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവതിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് വനം മന്ത്രി ഏ കെ ശശിന്ദ്രന് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ യുവതിയും കുടുംബവും തീരുമാനിച്ചത്.
പീഡന കേസ് ഒത്ത് തീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് പരാതി നല്‍കുക. നിയമ വിഗദ്ഗരുടെ സഹായത്തോടെയാണ് പരാതി തയ്യാറാക്കുന്നത്. പിഡനത്തിന് ഇരയായ യുവതിയും കുടുംബവും ഗവര്‍ണറെ നേരിട്ട് കണ്ട് പരാതി നല്‍കും. വരും ദിവസങ്ങളില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷനും ദേശിയ വനിതകമ്മിഷനും യുവതി പരാതി കൈമാറും.
ബി ജെ പി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കുന്നത്. കേസ്സില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂൺ ഇരുപത്തിയെട്ടിനാണ് യുവതി കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുപത്തിനാല് ദിവസത്തിന് ശേഷമാണ് കുണ്ടറ പൊലീസ് മൊഴിരേഖപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. എന്നാല്‍ കേസ്സില്‍ ആരോപണ വിധേയനായ മുന്‍ എൻസിപി നേതാവായ പത്മാകരന്‍റെ അറസ്റ്റ് വൈകുന്നതില്‍ യുവതിയുടെ കുടുംബത്തിന് പ്രതിഷേധം ഉണ്ട്. ഇനിയും അറസ്റ്റ് വൈകിയാല്‍ കുണ്ടറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാനാണ് യുവതിയുടെയും കുടുംബത്തിന്‍റെയും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam