
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലൻസിന്‍റെ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉദ്പാദകര്‍ക്ക് കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ പല ജില്ലകളിലും വര്‍ഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പളിൽ പോലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam