Fire Trivandrum : തലസ്ഥാനത്തെ ലൈസൻസില്ലാത്ത ആക്രിക്കടയ്ക്ക് പൂട്ടിടും, പരിശോധനക്ക് നിർദ്ദേശം

By Web TeamFirst Published Jan 4, 2022, 5:09 PM IST
Highlights

വൻ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡ് ആക്രിക്കടകളുടെ താവളമാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡമില്ലാതെയാണ് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആക്രിക്കടകൾക്കെതിരെ നടപടി വരുന്നു. നഗരത്തിലെ എല്ലാ ആക്രി കടകളിലും പരിശോധന നടത്താൻ പൊലീസ് കമ്മീഷണർ നിർദേശം നൽകി. പിആർഎസ് ആശുപത്രിക്ക് സമീപത്ത് ഇന്നലെ ആക്രിക്കടക്ക് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഇന്നലെ വൻ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ കടയിൽ ഫോറൻസിക്, ഇലക്ട്രിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡ് ആക്രിക്കടകളുടെ താവളമാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡമില്ലാതെയാണ് ഭൂരിഭാഗം കടകളും പ്രവര്‍ത്തിക്കുന്നത്. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ പല കടകളിലും തീയണയ്ക്കാനുള്ള സംവിധാനങ്ങളില്ല. റോഡുകളിലടക്കം ആക്രികൾ കൂട്ടിയിരിക്കുന്ന സ്ഥിതിയാണുള്ളത്. തീപിടുത്തമുണ്ടായാൽ വേഗത്തിൽ പടർന്ന് പിടിക്കാനുള്ള സാഹചര്യവുമുണ്ട്. 

Fire Trivandrum : തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കടയ്ക്ക് ലൈസൻസില്ലെന്ന് കോർപ്പറേഷൻ

രാവിലെ പതിനൊന്നരയ്ക്കാണ് കരമനയില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബണ്ട് റോഡിലെ ആക്രി ഗോഡൗണില്‍ നിന്ന് പുക ഉയര്‍ന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ പെട്ടെന്ന് മാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ജനവാസ കേന്ദ്രത്തിലെ ഗോഡൗണിനെതരെ സമീപവാസികൾ നേരത്തെ നിരവധി തവണ നഗരസഭക്ക് പരാതി നൽകിയിരുന്നു. ലൈസൻസില്ലാതെയായിരുന്നു കടയുടെ പ്രവർത്തനമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം

click me!