
തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻ്റലിജൻസ് മുന്നറിയിപ്പ്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇൻ്റലിജൻസ് ഏജൻസികൾ നൽകിയ ഈ മുന്നറിയിപ്പ് ചർച്ചയായി. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ - ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഇന്നലെ കണ്ണൂരിൽ മാവേലി എക്സ്പ്രസ്സിൽ വച്ചുണ്ടായ സംഭവം പക്ഷേ യോഗത്തില്‍ ചര്‍ച്ച ആയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam