ഓണമിങ്ങെത്തി, പൂക്കളമിടാന്‍ സമയമില്ലെന്നാണോ? ഇൻസ്റ്റന്റ് പൂക്കളം റെഡിയാണ്, ഓണവിപണിയിലെ പുതിയ താരം

Published : Sep 08, 2024, 03:26 PM ISTUpdated : Sep 08, 2024, 03:28 PM IST
ഓണമിങ്ങെത്തി, പൂക്കളമിടാന്‍ സമയമില്ലെന്നാണോ? ഇൻസ്റ്റന്റ് പൂക്കളം റെഡിയാണ്, ഓണവിപണിയിലെ പുതിയ താരം

Synopsis

 പല  വർണ്ണത്തിലും ഡിസൈനുകളിലും നല്ല ഭംഗിയുള്ള പൂക്കളങ്ങളാണ് ചാലയിലെ ഓണവിപണിയിലെ പുതിയ താരം.

തിരുവനന്തപുരം: ഓണത്തിരക്കിലേക്ക് മാറുകയാണ് മലയാളികൾ. റെഡി ടു ഈറ്റ് ഓണസദ്യകൾ വിപണിയിൽ സജീവമാകുകയാണ്. എന്നാൽ പരീക്ഷണം സദ്യയിൽ മാത്രമല്ല, ഇത്തവണ പൂക്കളത്തിലുമുണ്ട്. പൂ വാങ്ങണം. അത് അടുക്കും ചിട്ടയോടെയും  ഒരുക്കണം. അതിനെല്ലാം ആളും വേണം. ഇതിനൊന്നും  നേരമില്ലാത്ത മലയാളിക്ക് ഇനി പൂക്കളമിടാൻ വിഷമിക്കണ്ട. നേരെ കടയിൽപോയി പൂക്കളം തന്നെ വാങ്ങാം.  പല  വർണ്ണത്തിലും ഡിസൈനുകളിലും നല്ല ഭംഗിയുള്ള പൂക്കളങ്ങളാണ് ചാലയിലെ ഓണവിപണിയിലെ പുതിയ താരം.

ബാംഗ്ലൂരിൽ നിന്നാണ് പൂക്കളം എത്തുന്നത്.  ഒന്നിന് 700 രൂപ മുതലാണ് വില. വില അൽപം കൂടുതലാണെങ്കിലും പൂക്കളം തേടിയെത്തുന്നവർ ഏറെയെന്നാണ് കച്ചവടക്കാർ പറയുന്നത്. കടകൾക്കൊപ്പം വീടുകളിലേക്കും പൂക്കളങ്ങൾ വാങ്ങുന്നവരുണ്ട്. ഈ വർഷം ആദ്യമായിട്ടാണ് ഇൻസ്റ്റന്റ് പൂക്കളമെത്തുന്നത് ചാലയിലെ കച്ചവടക്കാരൻ പറഞ്ഞു. വാങ്ങിവെച്ച 50 പീസിൽ 37 എണ്ണവും വിറ്റുപോയി. തൊടിയിൽ നിന്ന് പൂ നുള്ളി ഒരുക്കുന്ന പൂക്കളങ്ങളുടെ നന്മയില്ലെങ്കിലും നഗരത്തിരക്കിൽ ഓണത്തിൻ്റെ പഴയ നിറങ്ങൾ വീണ്ടെടുക്കുയാണ് ഈ പൂക്കളങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു