
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാരംഭിക്കുന്നു. ഇത് സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഗതാഗതകമ്മീഷണർ നിർദ്ദേശം നൽകി. ശബരിമല സീസണ് മുന്നോടിയായിട്ടാണ് ചെക്ക് പോസ്റ്റുകൾ പുനരാരംഭിക്കുന്നത്. അന്തർസംസ്ഥാന വാഹന നികുതിപിരിവിനാണ് ചെക്ക് പോസ്റ്റുകൾ. ഈ വർഷം ആദ്യം മോട്ടോർ വാഹന വകുപ്പിന്‍റെ ചെക്ക്പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു. ചെക്ക് പോസ്റ്റുകൾക്ക് പകരം എഐ ക്യാമറ ഉപയോഗിച്ച് വാഹനങ്ങൾ പിടികൂടാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്.