Latest Videos

മൊബൈൽ ഫോണിന് പലിശര​ഹിത വായ്പ; വിദ്യാർത്ഥികൾക്കായി 'വിദ്യാ തരംഗിണി' പദ്ധതി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

By Web TeamFirst Published Jun 24, 2021, 10:04 AM IST
Highlights

സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി. ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ തുടർന്നാണ് ഇടപെടൽ. 

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ്  വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി. ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയെ തുടർന്നാണ് ഇടപെടൽ. 

ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!