പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് ആരോപണം

Web Desk   | Asianet News
Published : Jun 24, 2021, 09:24 AM ISTUpdated : Jun 24, 2021, 09:26 AM IST
പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് ആരോപണം

Synopsis

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്‍റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപണം. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്‍റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് 
മാതാപിതാക്കളുടെ ആരോപണം. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തിന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. ഭർത്താവ് ശ്രീജിത്ത് പിന്നിൽ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. മകൾ ഇക്കാര്യം പറഞ്ഞു. ഭർതൃവീട്ടുകാരിൽ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവന്‍ ഇന്ന് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്