
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മിന്നൽ പരിശോധന നടത്തുകയായിരുന്നു. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. യാത്രക്കാരെ ബാധിക്കാത്ത നിലയിൽ പിഴ ചുമത്തി ബസുകൾക്ക് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എം വി ഡി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam