'അധ്യാപകർ മാനസികമായി പീഡിപ്പിച്ചു'; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു, 4 അധ്യാപകർക്ക് സസ്പെൻഷൻ

Published : Aug 15, 2026, 04:02 PM IST
ochira nursing student suicide 4 teachers suspended over alleged mental harassment

Synopsis

അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അഹമ്മദ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ്. കഴിഞ്ഞ പരീക്ഷയിൽ നജാദിനു മാർക്ക് കുറ‍ഞ്ഞതിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. ഇതിൽ മനം നൊന്താണ് നജാദ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽസമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. കോളേജിൽ നന്ന പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കളും കോളേജ് അധികൃതരുമായി ചർച്ച നടത്തി. ആരോപണം ഉന്നയിക്കപ്പെട്ട 4 അധ്യാപകരെ സസ്പെൻ‍ഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന;, ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി, 72 കേസുകൾ രജിസ്റ്റർ ചെയ്തു
മലപ്പുറത്ത് കോൺഗ്രസ് സ്വീകരണത്തിൽ മറനീക്കി വിഭാഗീയത, മുഖ്യമന്ത്രിയെ പരാമർശിക്കാതെ 3 എംഎൽഎമാർ, കെസിക്ക് പുകഴ്ത്തൽ; കെസിയെ പരാമർശിക്കാതെ നൗഷാദ് അലി