ചാക്കയിലെ ഹോട്ടലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷം, ദക്ഷിണ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു

Published : May 17, 2024, 05:16 PM ISTUpdated : May 17, 2024, 05:21 PM IST
ചാക്കയിലെ ഹോട്ടലിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷം, ദക്ഷിണ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു

Synopsis

വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനമാണ് വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായാണ് ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചിരിക്കുന്നത്.

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം: സുരേന്ദ്രൻ

അറിയിപ്പ് ഇപ്രകാരം

2024 മെയ് 15 - ന് വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ചും മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടതായി ദക്ഷിണ വ്യോമസേനാ ആസ്ഥാനം അറിയിക്കുന്നു. ദക്ഷിണ വ്യോമസേന സംഭവത്തെ ഗൗരവമായി എടുക്കുകയും, പൊതു സ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി, ആരോപണ വിധേയർക്കെതിരായ വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ വ്യോമസേനാ അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി