പെരിയ ഇരട്ടക്കൊല: കുഞ്ഞിരാമന്‍ എംഎല്‍എ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു

Published : May 06, 2019, 09:57 AM IST
പെരിയ ഇരട്ടക്കൊല: കുഞ്ഞിരാമന്‍ എംഎല്‍എ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു

Synopsis

മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനേയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയേയും ചോദ്യം ചെയ്തു.   

ഉദുമ: പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. സിപിഎം നേതാവും ഉദുമ എം.എൽ.എയുമായ കെകുഞ്ഞിരാമൻ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരേയാണ് അന്വേഷണം സംഘം തങ്ങളുടെ ക്യാംപിലേക്ക് വിളിച്ചു വരുത്തി മൊഴി എടുത്തത്.

കൊലപ്പെട്ട ശരത് ലാലിന്‍റേയും കൃപേഷിന്‍റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും തുടക്കം തൊട്ടേ സിപിഎം ഉന്നതനേതാക്കള്‍ക്ക് ഇരട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരത് ലാലിന്‍റെ വീടിന് അടുത്ത് നടന്ന സിപിഎം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.  അതേസമയം പെരിയ ഇരട്ടക്കൊല കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുറ്റപത്രം ഉടനെ തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് വിവരം. 

PREV
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി