ഐ.എസ് തീവ്രവാദക്കേസ്: മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു

Published : May 06, 2019, 09:07 AM IST
ഐ.എസ് തീവ്രവാദക്കേസ്: മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു

Synopsis

സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. 

കൊച്ചി: ഐ.എസ് റിക്രൂട്ട്മെന്‍റ് കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍ഐഎ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്.  പ്രതികള്‍ ഐഎസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ ഉള്ള ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദുമായി ഇതേക്കുറിച്ച് ഗൂഢാലോചന നടത്തിയെന്നും എഐഎ കണ്ടെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി